കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കാലവർഷം തീവ്രമായതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും ഉണർന്ന് ഉഷ്ണതയോടെയാണ് മഴ ഏറ്റെടുക്കുന്നത്. വടക്കൻ ജില്ലകളിലെയും മധ്യകേരളത്തിലെയും ചില ഭാഗങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാധകമാകും.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ ശക്തമായി തുടരുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ഇതോടെ ചൊവ്വാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനം ഒഴിവാക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.