പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷം തുടരുന്നു. ഇസ്രയേലിന്റെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവയെ ലക്ഷ്യമാക്കി ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. തുറമുഖ നഗരം ഹൈഫയില്‍ മിസൈല്‍ പതിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
തെക്കന്‍ ഗാസയില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണം ഇസ്രയേലിലേക്ക് ഉണ്ടായതായും ഇസ്രയേലി സൈന്യമായ ഐഡിഎഫ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രത്യാക്രമണമായി, ഇസ്രയേലില്‍ നിന്ന് ഏകദേശം 2300 കിലോമീറ്റര്‍ അകലെ ഉണ്ടായിരുന്ന ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രയേല്‍ വ്യോമസേന തകർത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.മുസ്ലിം ലോകം ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം ആശങ്കയോടെയാണ് ഈ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നത്.