സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്‍ഡി ടൈപ്പിസ്റ്റ്; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്

കേരള സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനികൾ, കോർപ്പറേഷനുകൾ,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ബോർഡുകൾ എന്നിവയിലേക്കുള്ള ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കേരള പിഎസ്‌സി പുതിയ വിജ്ഞാപനം പുറത്തിറക്കി. 107/2025 എന്ന കാറ്റഗറി നമ്പറിൽ പുറത്ത് വന്നിരിക്കുന്ന ഈ റിക്രൂട്ട്‌മെന്റ് സംസ്ഥാനമൊട്ടാകെ വിവിധ സ്ഥാപനങ്ങളിലായുള്ള ഒഴിവുകൾക്കായാണ്.അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 16 വരെ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവുക. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കെജിടിഇ ലോവർ ഗ്രേഡ് ടൈപ്പറൈറ്റിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോടൊപ്പം കംപ്യൂട്ടർ വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റും ആവശ്യമുണ്ട്. 2002 ജനുവരിക്ക് മുൻപ് കെജിടിഇ പരീക്ഷ പാസായവർക്ക് വേർതിരിഞ്ഞ് വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.പ്രായപരിധി 18 മുതൽ 36 വയസുവരെ. 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുന്ന സ്ഥാപനത്തിന്റെ ശമ്പളനിരക്കനുസരിച്ചായിരിക്കും വേതനം.പിഎസ്‌സിയുടെ വെബ്‌സൈറ്റ് ആദ്യമായി സന്ദർശിക്കുന്നവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഇല്ല. വിശദവിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിക്കുന്നതിനുമായി http://www.keralapsc.gov.in സന്ദർശിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version