യാത്ര ഇനി സ്മാർട്ട് രീതിയിൽ; KSRTCയുടെ ‘ചലോ കാർഡ്’ സേവനം

ഇനി ബസിൽ ടിക്കറ്റെടുക്കാൻ കൈവശം പണം വെക്കേണ്ട കാലം കഴിഞ്ഞു. കെഎസ്‌ആർടിസിയുടെ പുതിയ ‘ചലോ ട്രാവൽ കാർഡ്’ ഉപയോഗിച്ച് എളുപ്പത്തിൽ യാത്ര ചെയ്യാം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പുതിയ എലക്ട്രോണിക് ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതോടെ, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി കാർഡിന്റെ വിതരണം ആരംഭിച്ചു. ഇതിനായി യാത്രക്കാർ എടിഎം കാർഡുപോലെ ചലോ കാർഡ് മെഷീനിൽ സ്വൈപ് ചെയ്ത് ടിക്കറ്റ് എടുക്കാം.100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞത് 50 രൂപ മുതൽ പരമാവധി 3000 രൂപവരെ റീചാർജ് ചെയ്യാം. കെഎസ്‌ആർടിസിയുടെ യൂണിറ്റുകളിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും മാർക്കറ്റിംഗ് എക്സിക്യൂട്ടിവുകളിൽ നിന്നും കാർഡ് വാങ്ങാൻ സാധിക്കും. കാർഡുകൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കൈമാറാനാകും. നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം കാർഡുടമയ്ക്കായിരിക്കും. പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ അപേക്ഷ നൽകി പുതിയ കാർഡ് അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. പഴയ കാർഡിലെ തുക പുതിയതിലേക്കും മാറ്റി നൽകും.നിശ്ചിത കാലത്തേക്ക് റീചാർജ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപ റീചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ റീചാർജ് ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരു വർഷത്തേക്കുള്ള വാലിഡിറ്റിയുണ്ടാകും. കാർഡ് ഒരു വർഷത്തിലധികം ഉപയോഗിക്കാത്തപക്ഷം റീആക്ടിവേറ്റ് ചെയ്യേണ്ടിവരും.കൃത്രിമം കാട്ടിയാൽ കർശനമായ നിയമനടപടികൾ ഉണ്ടാകും. കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ പുതിയതിന്റെ വില നൽകി മാത്രം പകരം നൽകും. എന്നാൽ കാർഡ് നഷ്ടപ്പെട്ടാൽ പുനരുദ്ദാനം സാധ്യമാകില്ല.ആലപ്പുഴ ജില്ലയിൽ കാർഡ് വിതരണം ആരംഭിച്ച ആദ്യദിനംതന്നെ വലിയ പ്രതികരണമാണ് ലഭിച്ചത്. ഓരോ ഡിപ്പോയിലും യാത്രക്കാർ കാർഡ് വാങ്ങാനെത്തുകയാണ്. ശനിയാഴ്ച മുതൽ വിതരണം പൂർണമായി സജീവമാകും. യാത്രയ്ക്കിടെ കണ്ടക്ടർമാരിൽ നിന്നും തന്നെ കാർഡ് വാങ്ങാൻ കഴിയുകയും ചെയ്യും. ഓൺലൈനായി കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനും സംവിധാനമുണ്ട്. വിതരണത്തിനായി മാർക്കറ്റിങ് എക്സിക്യൂട്ടിവുകൾക്കും ഓരോ യൂണിറ്റിലുമുള്ള സ്റ്റാഫിനും ചുമതല നൽകിയിട്ടുണ്ട്. ‘ചലോ’ എന്ന പേരിലാണ് ട്രാവൽ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ആലപ്പുഴ, ചേർത്തല ഡിപ്പോകളിലാണ് ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version