വയനാട് ചുരത്തിൽ രണ്ട് വ്യത്യസ്ത അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ വളവിൽ ചുരം ഗ്രീൻ ബ്രിഗേഡ് ഓഫീസിന് മുൻവശത്ത് ബൈക്ക് മറികടക്കാൻ ശ്രമിച്ച ഗുഡ്സ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചുരം ഗ്രീൻ ബ്രിഗേഡ് വോളന്റിയർമാർ സമയബന്ധിതമായി സ്ഥലത്തെത്തുകയും അപകടനിവാരണ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.അതേസമയം, ആറാം വളവിനും ഏഴാം വളവിനുമിടയിൽ നിയന്ത്രണം വിട്ട ലോറി ഒരു കാറിൽ ഇടിച്ച ശേഷം റോഡരികിലെ ഡ്രെയിനേജിലേക്ക് വീഴുകയുമുണ്ടായി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.