ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകള്‍ വേണം; അറിയേണ്ടതെല്ലാം

യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) 2025-26 സാമ്പത്തിക വർഷത്തേക്ക് ആധാർ എടുക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും ആവശ്യമായ രേഖകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. പുതിയ ആധാർ കാർഡ് എടുക്കണമെങ്കിലും പഴയതിൽ എന്തെങ്കിലും മാറ്റം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വരുത്തണമെങ്കിലും ഇനി അതിനായി നിർദ്ദിഷ്ട രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാകും.ഈ പുതിയ നിയമങ്ങള്‍ ബാധകമാകുന്നത് ഇന്ത്യൻ പൗരന്മാർക്ക് പുറമേ OCI കാർഡ് ഉടമയായ വിദേശ പൗരന്മാർക്കും, അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും, ദീർഘകാല വിസയുമായി ഇന്ത്യയിൽ താമസിക്കുന്നവർക്കുമാണ്.UIDAI നിർദേശിച്ച പ്രകാരം ആധാർ എടുക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും നാലുതരത്തിലുള്ള രേഖകളാണ് ആവശ്യമാകുക: തിരിച്ചറിയൽ രേഖ (Proof of Identity – POI), വിലാസ രേഖ (Proof of Address – POA), ജനനത്തീയതി രേഖ (Proof of Date of Birth – DOB), ബന്ധുത്വ രേഖ (Proof of Relationship – POR).തെളിവിനായി സമർപ്പിക്കേണ്ട തിരിച്ചറിയൽ രേഖകളിൽ പാസ്‌പോർട്ട്, ഇ-പാൻ കാർഡ്, വോട്ടർ ഐഡി (EPIC), ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ, എൻആർഇജിഎ ജോബ് കാർഡ്, പെൻഷനർ ഐഡി, ട്രാൻസ്‌ജെൻഡർ ഐഡി എന്നിവ ഉൾപ്പെടുന്നു.വിലാസം സംബന്ധിച്ച രേഖകളായി വൈദ്യുതി, വെള്ളം, ഗ്യാസ്, ലാൻഡ്‌ലൈൻ ബിൽ (മൂന്നു മാസത്തിനകത്തെത്), ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ സ്റ്റേറ്റ്മെൻറ്, രജിസ്റ്റർ ചെയ്ത വാടക കരാർ, റേഷൻ കാർഡ്, സർക്കാർ നൽകിയ താമസ സർട്ടിഫിക്കറ്റ് എന്നിവ സ്വീകരിക്കുന്നതാണ്.ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യാൻ സ്‌കൂൾ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട്, പെൻഷൻ രേഖ, സർക്കാർ നൽകിയ ജനന സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാം.ഇതോടൊപ്പം, 2026 ജൂൺ 14 വരെ UIDAI സൗജന്യ ആധാർ ഓൺലൈൻ അപ്‌ഡേറ്റ് സേവനം തുടരുന്നു. അതിനായി myAadhaar പോർട്ടലിൽ ലോഗിൻ ചെയ്ത് ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ബയോമെട്രിക് സ്ഥിരീകരണമോ ഒടിപിയിലൂടെയോ തിരിച്ചറിയൽ പൂർത്തിയാക്കിയ ശേഷം ഇ-ആധാർ ഡൗൺലോഡ് ചെയ്യാനാകും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version