പത്തുലക്ഷത്തിലധികം ഉദ്യോഗാർത്ഥികളെ സ്വാധീനിക്കുന്ന വിധത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, പൊലിസ്, വിദ്യാഭ്യാസ വകുപ്പുകൾ ഉൾപ്പെടെയുള്ള നിരവധി തസ്തികകളിൽ ചുരുക്കപ്പട്ടികയും സാധ്യത പട്ടികകളും പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.ആരോഗ്യ വകുപ്പില് അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര് 401/2024) തസ്തികയ്ക്കാണ് പ്രധാനപ്പെട്ട പാട്. അതുപോലെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മൈക്രോബയോളജി (395/2024), മെഡിക്കല്‍ ഓങ്കോളജി (534/2024), സര്‍ജിക്കല്‍ ഓങ്കോളജി (568/2024), കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി (025/2024), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (369/2024) എന്നീ തസ്തികകളിലും ചുരുക്കപ്പട്ടിക പുറത്തുവരും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ രചന ശരീര് (487/2024) തസ്തികയിലും പ്രസിദ്ധീകരണം ഉണ്ടായേക്കും.വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില് മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍) (607/2024) തസ്തികയിലും കാസര്‍ഗോഡ്, കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായി മുസ്ലിം, എല്‍.സി/എ.ഐ വിഭാഗങ്ങളിലുളള ഹൈസ്കൂള്‍ മ്യൂസിക് ടീച്ചര്‍ തസ്തികയിലും ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും.മറ്റൊരു പ്രധാന തസ്തികയായ പൊലിസ് (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിങ്) വകുപ്പില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ (എല്‍.സി/എ.ഐ) തസ്തികയിലും പട്ടിക പ്രഖ്യാപിക്കും.ഇതോടൊപ്പം, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില് ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (എല്‍.സി/എ.ഐ), ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ സ്കില്ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (വിവിധ ജില്ലകള്‍), വയനാട് ജില്ലയില് ഹോമിയോപതി വകുപ്പില്‍, എറണാകുളം ജില്ലയില് ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 തസ്തികകളിലും സാധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.
