കെഇഎം (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. കേസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പുതിയ മാർക്ക് ഏകീകരണ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ കീം ഫലങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് സിബിഎസ്ഇ സിലബസിലെ വിദ്യാർത്ഥിനിയായ ഹന ഫാത്തിമ കോടതിയിൽ ഹർജി നൽകുകയായിരുന്നു. മാർക്ക് ഏകീകരണത്തിൽ കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് അനിയായമുണ്ടാകുന്നുവെന്നായിരുന്നു പ്രധാന ആരോപണം.ഹർജിയിൽ വാദം കേട്ട കോടതി പഴയ പ്രോസ്പെക്ടസിൽ എത്രത്തോളം മാറ്റം വരുത്തിയെന്നതും, പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിലാണ് ഇത് നടന്നതെന്നും ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു. ഇത്തരം നിർണായക മാറ്റങ്ങൾ അപ്രതീക്ഷിതമായി വരുത്തുന്നത് യോഗ്യമല്ലെന്നും 14 വർഷമായി നിലവിലുള്ള പ്രോസ്പെക്ടസ് അപ്രതീക്ഷിതമായി മാറ്റിയ നടപടിയിൽ കോടതി വിമർശനം രേഖപ്പെടുത്തി.
