മനന്തവാടി: വള്ളിയൂർക്കാവ് ചെറിയ പാലത്തിന് സമീപം 19 വയസുള്ള യുവാവ് പുഴയില്‍ കാണാതായി. കമ്മന പയ്യപ്പള്ളി സ്വദേശിയായ പൗലോസിന്റെ മകന്‍ അതുൽ പോൾ എന്ന യുവാവാണ് വെള്ളപ്രവാഹത്തില്‍ അകപ്പെട്ടത്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
എന്നാണ് പ്രാഥമിക നിഗമനം.രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടന്‍ ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രാത്രി തിരച്ചിൽ പരിമിതപ്പെടുത്തിയതോടെ തിരച്ചിൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രദേശവാസികൾ ആദ്യം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിലാണ് തുടരുന്നത്.