പ്ലസ് വണ്‍ പ്രവേശനത്തിനായി ഇതുവരെ സംസ്ഥാനത്ത് 3,81,404 പേര്‍ക്ക് പ്രവേശനം നല്‍കിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കണ്ണൂരിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
മെറിറ്റ് അടിസ്ഥാനത്തില്‍ 2,97,758 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. സ്പോര്‍ട്‌സ് ക്വോട്ടയില്‍ 4,812 പേര്‍, മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ 1,149 പേര്‍, കമ്മ്യൂണിറ്റി ക്വോട്ടയില്‍ 20,960 പേര്‍, മാനേജ്മെന്റ് ക്വോട്ടയില്‍ 34,852 പേര്‍ എന്നിങ്ങനെയുമാണ് പ്രവേശനം ലഭിച്ചവര്‍. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 21,873 പേര്‍ ചേര്‍ന്നതായും മന്ത്രി പറഞ്ഞു. ഇതിനിടെ, 87,989 പേര്ക്ക് അലോട്ട്മെന്റ് ലഭിച്ചിരുന്നെങ്കിലും പ്രവേശനം നേടാനായില്ല. നിലവില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 29,069 സീറ്റുകളും മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ 375 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 31,772 സീറ്റുകളും ഉള്‍പ്പെടെ ആകെ 61,216 സീറ്റുകള്‍ ഒഴിവായി കിടക്കുന്നു. അണ്‍ എയ്ഡഡ് വിഭാഗം ഒഴിവാക്കി കണക്കാക്കിയാലും 29,444 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും നിലവില്‍ സംസ്ഥാനത്തെ അപേക്ഷകരുടെ എണ്ണം 14,055 മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.