ഡിഗ്രിയുണ്ടോ? ഇന്ത്യന്‍ ബാങ്കില്‍ വീണ്ടും ജോലിയവസരം

ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റീസ് തസ്തികയിലേക്ക് രാജ്യത്തുടനീളം വലിയ തോതിലുള്ള നിയമനം നടത്തുന്നു. ആകെ ഏകദേശം 1500 ഒഴിവുകളാണ് വിവിധ സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2025 ഓഗസ്റ്റ് 7ന് മുമ്പായി ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. ഈ യോഗ്യത 2021 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ നേടിയിരിക്കേണ്ടതുണ്ട്. അപേക്ഷകരുടെ പ്രായം 20 മുതല്‍ 28 വയസ്സ് വരെ ആകണമെങ്കില്‍ പോരായ്മയില്ല. എസ്എസി, എസ്എടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം പ്രായ ഇളവ് അനുവദിക്കും.തെരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയും അതിന് ശേഷമുള്ള പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധനയും ഉള്‍പ്പെടും. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ മെഡിക്കല്‍ ഫിറ്റ്‌നസും ഡോക്യുമെന്റ് വെരിഫിക്കേഷനുമു വഴി അന്തിമമായി തിരഞ്ഞെടുക്കും. പ്രതിമാസ ശമ്പളം ഏകദേശം 12,000 രൂപ മുതല്‍ 15,000 രൂപ വരെയായിരിക്കും.ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 800 രൂപയും എസ്.സി, എസ്.ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ 175 രൂപയും അപേക്ഷാ ഫീസായി അടയ്ക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതും അവിടെ നല്‍കിയിരിക്കുന്ന അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പൂര്‍ണമായി വായിച്ചശേഷം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുമാണ്. അപേക്ഷയ്ക്കായി സന്ദര്‍ശിക്കുക: http://www.indianbank.in

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version