നാളത്തെ പിഎസ്‍സി പരീക്ഷകള്‍ മാറ്റി

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി, നാളെ (ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന ചില പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതര്‍

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അറിയിച്ചു.പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവില്‍) (കാറ്റഗറി നമ്ബര്‍ 8/2024), ജലസേചന വകുപ്പിലെ പട്ടിക വർഗ്ഗത്തിനുള്ള സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവില്‍) (കാറ്റഗറി നമ്പര്‍ 293/2024), കേരള പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 736/2024) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.അതേസമയം, നാളെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന പി.എസ്.സി അഭിമുഖങ്ങളില്‍ മാറ്റമില്ല. അവ യഥാസമയം നടക്കുമെന്നാണ് അറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version