തൊഴിലുറപ്പ് പദ്ധതി: കേരളത്തിനു ലഭിക്കാനുള്ളത് കോടികൾ

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുടേയുള്ള കേരളത്തിന്റെ ശേഷിക്കുന്ന പണമടക്കമുള്ള പുതിയ കണക്കുകൾ കേന്ദ്രം പുറത്തിറക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇതുവരെ കേരളത്തിന് നൽകാനുള്ള കുടിശിക 377.57 കോടി രൂപയാണെന്നതായാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച രേഖകളിലൂടെ വ്യക്തമാക്കുന്നത്. ഈ മാസം 16 വരെ അംഗീകരിച്ച കണക്കുകളിലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.2025-26 സാമ്പത്തികവർഷത്തിനായി കേന്ദ്രം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആകെ കുടിശികയ്ക്കായി 44,323 കോടി രൂപയുടെ വകയിരുത്തൽ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കേരളത്തിന് 578 കോടി രൂപ നൽകാനുണ്ടെന്നാണ് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചിരുന്നത്.പുതിയ കണക്കുകൾ പ്രകാരം ഈ സാമ്പത്തികവർഷത്തിൽ കേരളത്തിന് 200 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചതെന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുമായി കേന്ദ്രം നൽകേണ്ട കുടിശിക രാജ്യത്താകെ ഇപ്പോഴും 14,603.94 കോടി രൂപയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version