സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിവേഗ വിലക്കയറ്റത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒരു പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയായി. ഗ്രാമിന് 125 രൂപ കുറയുകയും ചെയ്തു – അതായത് ഇപ്പോഴത്തെ വില 9,255 രൂപ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കഴിഞ്ഞ ദിവസമത്രേ പവന് 760 രൂപ കൂടി 75,040 രൂപയും ഗ്രാമിന് 95 രൂപ കൂടി 9,380 രൂപയുമായിരുന്നു.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആകെ 1,680 രൂപയുടെ വിലക്കയറ്റം സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. അതിനാല്‍ സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവരില്‍ നിരാശയുടെ തോത് കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയുന്നത് ഉപഭോക്താക്കളെ ആശ്വസിപ്പിച്ചത്.ജൂലായ് ആരംഭത്തോടെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ജൂലായ് 18ന് ശേഷം വീണ്ടും വില കുതിച്ചു. ഓടെ, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ്, ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യയിലെ വിലയെ നേരിട്ട് ബാധിക്കുന്നു.വെള്ളിയിലയും ഇന്ന് ചെറിയ ഇടിവ്. ഗ്രാമിന് 128 രൂപയും കിലോഗ്രാമിന് 1,28,000 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ വില. കഴിഞ്ഞ ദിവസം ഇത് യഥാക്രമം 129 രൂപയും 1,29,000 രൂപയുമായിരുന്നു. വ്യാവസായിക മേഖലയില്‍ വെള്ളിക്ക് സ്ഥിരമായ ആവശ്യകതയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ ഒരു ഔണ്‍സ് വെള്ളിക്ക് 39 ഡോളറാണ്. ഡോളറുമായുള്ള മാറുന്ന മൂല്യക്രമങ്ങള്‍ വെള്ളിയുടെയും വിലയെ സ്വാധീനിക്കുന്നു.