തിരുവനന്തപുരം: ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച (ജൂലൈ 25) മുതൽ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. 831 കോടി രൂപ ഇതിനായി അനുവദിച്ചതായി മന്ത്രി പറഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
62 ലക്ഷത്തോളം പേരാണ് ഓരോരുത്തർക്കും 1600 രൂപ വീതം ലഭിക്കുക. ഇതിൽ 26 ലക്ഷം പേർക്കു് പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കപ്പെടും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകളിലൂടെ വീടുകളിലെത്തി പെൻഷൻ കൈമാറും.8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നൽകേണ്ടതാണെങ്കിലും, അതിന് മുന്നോടിയായി സംസ്ഥാന സർക്കാർ 24.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക പിഎഫ്‌എംഎസ് സംവിധാനത്തിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.