പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിൽ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ DIVINE പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (A) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രായപരിധി 35 വയസോ അതിൽ താഴെയോ. നഴ്സിങ്/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്.സിയും ഗവേഷണ പദ്ധതികളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version