ജില്ലയിൽ വ്യാപകമായ മഴയും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതിനെ തുടർന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, കൂടാതെ വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെയും റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും താത്കാലികമായി പ്രവർത്തനാനുമതി റദ്ദാക്കി.മുണ്ടക്കൈ-ചൂരൽമല പ്രദേശം ഇപ്പോൾ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടർന്ന് നോ ഗോ സോൺ ആയി അടഞ്ഞിരിക്കുന്നതും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ഈ മേഖലകളിലേക്കുള്ള പ്രവേശനം അടുത്ത നിർദ്ദേശം ലഭിയ്ക്കുന്നതുവരെ നിരോധിച്ചിരിക്കുകയാണ്.