കേരളത്തില്‍ തുടർച്ചയായി കുറച്ചുദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്. കഴിഞ്ഞ ആഴ്ചകള്‍ക്ക് മുമ്പ് സര്‍വകാല റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്ന വിലയിൽ നിന്നാണ് ഇപ്പോഴത്തെ ഇടിവ് ആരംഭിച്ചത്. ഇന്നത്തെ വിലക്കുറവോടെ, ഈ മാസം 18ന് രേഖപ്പെടുത്തിയ നിരക്കിലേക്ക് സ്വര്‍ണവില തിരിച്ചെത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇടിവിന്‍റെ പ്രധാനകാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ സ്വര്‍ണവിലയുടെ കൂറ്റൻ ഇടിവാണ്. നാല് ദിവസം മുന്‍പ് ഓണ്‍സ് വില 3430 ഡോളറായിരുന്നതിനാൽ ഇന്നത് 3336 ഡോളറായി കുറഞ്ഞത് കേരളത്തിലും വില ഇടിയാന്‍ കാരണമായി. ഡോളറിന്‍റെ മൂല്യം വലിയ രീതിയില്‍ വര്‍ധിച്ചിട്ടില്ലെങ്കിലും, ഇത് കൂടിയാൽ സ്വര്‍ണവിലയില്‍ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അതേസമയം, ക്രൂഡ് ഓയിലിന്‍റെ വിലയില്‍ വലിയ മാറ്റമില്ലാത്തതും ഗണ്യമാണ്.അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചിരുന്ന വ്യാപാരനയ ഭീഷണികള്‍ ഇപ്പോഴൊന്ന് ശമിച്ചിരിക്കുകയാണ്. ജപ്പാനുമായി കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പുവച്ചതും, യൂറോപ്പുമായുള്ള സഹകരണമാര്‍ഗ്ഗങ്ങളുമാണ് വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നത്. ഇന്ത്യയും ബ്രിട്ടനും പുതിയ വ്യാപാര കരാറില്‍ ഒപ്പുവച്ചതോടെ വിപണിയിലെ ഉറ്റുനോക്കലുകള്‍ കൂടുതൽ പ്രതീക്ഷയോടെയാണ്.