പനവല്ലി ∙ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തി . തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നനും ചിന്നുവും ദമ്പതികളുടെ മകൻ സജി (30) ആണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിൽ കാണാതായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് പുഴയിൽ കമിഴ്ന്ന നിലയിലായാണ് മൃതദേഹം കണ്ടെത്തിയത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചപ്പോഴാണ് തിരിച്ചറിയൽ നടന്നത്. കൃത്യമായ നിയമപര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.