സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.മഴയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഒൻപതാം വളവിന് താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവുമാണ് തകർന്നുവീണത്. കോഴിക്കോട് മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ചാലക്കുടിയിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാതയിലെ അടിപ്പാതയിലേക്ക് വെള്ളം കയറി, യാത്രക്കാരെ കഷ്ടത്തിലാക്കി