മഴ കനക്കുന്നു ; ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു, ഷട്ടറുകൾ ഇനിയും ഉയർത്തും

വൃഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2 , 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
മഴ ശക്തമായ വയനാട് സുൽത്താൻ ബത്തേരി പനമരം റോഡിൽ മരം വീണ് ഗതാഗതം നിലച്ചിരിക്കുകയാണ്. ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version