മാനന്തവാടി: ബംഗാള്‍ സ്വദേശിനിയായ അതിഥി തൊഴിലാളി യുവതി ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അജിതാ ബീഗയാണ് വൈകിട്ട് നാലരയോടെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തലപ്പുഴക്കടുത്ത് ആംബുലന്‍സിലായിരുന്നു പ്രസവം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അജിതയും ഭര്‍ത്താവ് റഫീഖുൽ ഇസ്ലാമും പേര്യ സാമൂഹികാരോഗ്യ കേന്ദ്രം സമീപിച്ചെങ്കിലും അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലായ്മയെ തുടര്‍ന്ന് അവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പേര്യയിലെ മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആംബുലന്‍സ് ഡ്രൈവറും വൈറ്റ് ഗാര്‍ഡ് അംഗവുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.യാത്രാമധ്യേ തലപ്പുഴ 44-ാം മൈല്‍ സമീപം എത്തിയപ്പോഴാണ് അജിത പ്രസവിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവും കുടുംബ സുഹൃത്തും സലീമിന്റെ സഹായത്തോടെയാണ് പ്രസവം നടക്കുന്നത്. പിന്നീട് ഇവരെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖത്തിലാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.