ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്;എല്ലാ ജില്ലകളിലും ഒഴിവുകള്‍

കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സ്ഥിരനിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ഒഴിവുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 3 വരെ അപേക്ഷിക്കാം. 19 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത, സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസം 27,900 മുതല്‍ 63,700 രൂപ വരെ ശമ്പളമാണ്. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 168 സെ.മീ ഉയരവും, 81 സെ.മീ നെഞ്ചളവും, 5 സെ.മീ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വികാസവുമുണ്ടാകണം. 100 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, റോപ്പ് ക്ലൈംബിംഗ്, പുള്‍ അപ്‌സ്, 1500 മീറ്റര്‍ ഓട്ടം എന്നിവയില്‍ നിന്ന് 5 പരീക്ഷകള്‍ വിജയിക്കണം. എന്‍ഡ്യുറന്‍സ് ടെസ്റ്റായി 2 കിലോമീറ്റര്‍ ദൂരം 13 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. വനിത ഉദ്യോഗാര്‍ഥികളുടെ ഫിസിക്കല്‍ ടെസ്റ്റ് വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷകര്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശദമായ വിജ്ഞാപനം വായിച്ച്‌ അപേക്ഷ സമര്‍പ്പിക്കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷാ ഫീസ് ഇല്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version