വയനാട് മണ്ഡലത്തിലെ എംപി പ്രിയങ്കാ ഗാന്ധിയെ “കാണാനില്ല”െന്നാരോപിച്ച് ബിജെപി പട്ടികവർഗമോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. മൂന്ന് മാസമായി എംപി ജനസമ്മുഖത്തില്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും, നിരവധി പേര് ജീവൻ നഷ്ടമായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലത്തും ആദിവാസി പ്രശ്നങ്ങളിലും സാന്നിധ്യം പ്രകടിപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.പ്രിയങ്കയെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് മുകുന്ദൻ പള്ളിയറ പോലീസിനോട് ആവശ്യപ്പെട്ടു.ഇതിനുമുമ്പ്, തൃശൂര്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്നാരോപിച്ച് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.