തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതുവരെ അന്വേഷണം തൊണ്ടർനാട് പൊലീസ് നടത്തിയിരുന്നെങ്കിലും,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അഴിമതിക്കെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.റിപ്പോർട്ടുകൾ പ്രകാരം, ചെലവ് കൃത്രിമമായി പെരുപ്പിച്ച് കാണിച്ചതോടൊപ്പം, യാഥാർഥ്യത്തിൽ നടപ്പിലാക്കാത്ത പദ്ധതികളുടെ പേരിലും രണ്ടുവർഷത്തിനിടെ രണ്ടര കോടിയോളം തുക തട്ടിയെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ ജോജോ ജോണി, അക്കൗണ്ടൻറ് വി.സി. നിധിൻ, അക്രഡിറ്റഡ് ഓവർസിയർമാരായ കെ.എ. റിയാസ്, പ്രിയാ ഗോപിനാഥൻ എന്നിവരെ പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തു.2023-2024 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണിത്. എന്നാൽ, പദ്ധതികളിലെ ചെലവുകളും കണക്കുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയ പ്രോജക്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ക്രമക്കേട് പുറത്തായത്. ഒരേ പദ്ധതിയിൽ ഇരട്ട ചെലവുകൾ രേഖപ്പെടുത്തുകയും, നടപ്പിലാകാത്ത പദ്ധതികളുടെ പേരിൽ പണം ചെലവഴിച്ചുവെന്ന തരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.