സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രണ്ടു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞു. ശനിയാഴ്ച മുതലാണ് വില താഴാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 75,760 രൂപയെന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവില പിന്നീട് ഇടിവ് രേഖപ്പെടുത്തി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് ഉയര്‍ന്ന സ്വര്‍ണവില ഇടിഞ്ഞ് 74,000ല്‍ താഴെയായെങ്കിലും പിന്നീട് വീണ്ടും ഉയർന്ന് റെക്കോര്‍ഡ് കുറിച്ചിരുന്നു. ഈ മാസാദ്യം 73,200 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കിടെ 2,500 രൂപയ്ക്കുമുകളിൽ വര്‍ധിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക ഇറക്കുമതിക്ക് തീരുവ വര്‍ധിപ്പിച്ചത് തുടങ്ങിയ കാരണങ്ങളാണ് വില താഴാന്‍ കാരണമായത്.