കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മരിച്ചിരിക്കുന്നത് കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24) ആണ്.ഇന്ന് രാവിലെ പുഴക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.