കൊളവള്ളി ഹെലിപാഡ്; പ്രാരംഭ പ്രവർത്തനം തുടങ്ങി

പുൽപ്പള്ളി: വയനാട്ടിലെ കൊളവള്ളിയിൽ ഹെലിപാഡ് നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, അടിയന്തര സാഹചര്യങ്ങളിൽ ജില്ല ഒറ്റപ്പെടാതിരിക്കാനാണ് ജില്ലയിൽ അഞ്ച് ഹെലിപാഡുകൾ നിർമ്മിക്കാൻ ഭരണാനുമതി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ലഭിച്ചത്.അഞ്ചിടങ്ങളിലായി നിർമാണത്തിനായി സർക്കാർ ഒൻപത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം, കാലാവസ്ഥാ ദുരന്തകാലത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റിപാർപ്പിക്കാൻ സ്ഥിരം ഷെൽട്ടറുകളും നിർമ്മിക്കും. റവന്യൂ വകുപ്പിന്റെ കൈവശമുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി, ബത്തേരി സെന്റ് മേരീസ് കോളജിന് സമീപം, മാനന്തവാടി തവിഞ്ഞാൽ മുനീശ്വരൻകുന്ന്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ട് എന്നിവിടങ്ങളിലാണ് ഹെലിപാഡുകൾ സ്ഥാപിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version