തി രുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,946 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,120 രൂപ കുറഞ്ഞ് 52,920ൽ എത്തിയിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഈ മാസം ഏറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 19നായിരുന്നു. അന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില 54,520 രൂപയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെള്ളിയുടെ വില 89 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 86,400 രൂപയുമാണ്.
യുഎസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ചു. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ അമേരിക്കയിൽ മുഖ്യ പലിശ നിരക്കുകൾ ഉടനെയൊന്നും കുറയില്ലെന്ന വാർത്തകളാണ് യു. എസ് ബോണ്ടുകളുടെ മൂല്യം ഉയർത്തുന്നത്.