ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ്നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടി, കൂനൂർ, കോ ത്തഗിരി, ഗൂഡല്ലൂർ, മസിനഗുഡി ഉൾപ്പെടെയുള്ള വ്യാപാര കേ ന്ദ്രങ്ങളെ പ്രതികൂലമായി ബാധിച്ചു. ഊട്ടി പുഷ്പമേളക്കായി ല ക്ഷങ്ങളാണ് മുൻവർഷം എത്തിയിരുന്നത്. എന്നാൽ ഇത്തവ ണ ഇ-പാസ് ഏർപ്പെടുത്തി സന്ദർശകരെ നിയന്ത്രിച്ചതോടെ വ രവ് ഗണ്യമായി കുറഞ്ഞു.സന്ദർശന പാസ് രജിസ്റ്റർ ചെയ്‌തവരിൽ പലരും യാത്ര ഒഴിവാ ക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇതിനാൽ ബൊട്ടാണിക്കൽ ഗാർഡൻ, റോ സ് ഗാർഡൻ, ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുഷ്പമേള ദിനങ്ങളിൽ കാണാറുള്ള തിരക്ക് ഉ ണ്ടായില്ല. ഗാർഡൻ പ്രവേശന ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതും യാത്രക്കാരെ അകറ്റിനിർത്താൻ കാരണമായി.പുഷ്പമേള ദിനങ്ങളിൽ മാത്രമാണ് ഇത് ബാധകമെങ്കിലും സ ഞ്ചാരികൾ കുറയാൻ വർധന കാരണമായിട്ടുണ്ട്. മേയ് ഏഴു മു തൽ ജൂൺ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാനായി ല ക്ഷങ്ങൾ രജിസ്ട്രേഷൻ ചെയ്‌തിട്ടുണ്ടെങ്കിലും പലരും ഊട്ടിയി ലേക്കെത്തിയില്ല എന്നതാണ് വസ്തുത.സ്‌കൂൾ, കോളജ് അവധിയും വേനലവധിയും പ്രയോജനപ്പെടു ത്താനാണ് പലരും ഏപ്രിൽ, മേയ് മാസങ്ങൾ വിനോദത്തിന് തെരഞ്ഞെടുക്കുന്നത്. പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ തോടെ പലരും യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതി നിടെ ഊട്ടിയിലെ കാലാവസ്ഥ മാറി തുടങ്ങിയതും സഞ്ചാരിക ളുടെ വരവിനെ ബാധിച്ചു.