സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങള്‍ കൂടുന്നു;പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്.രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അതേസമയം, വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മെയ് 5 ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version