ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്
ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്‍റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്.കഴിഞ്ഞ വർഷത്തെ റാങ്കിംഗില്‍ നാലാം സ്ഥാനത്തായിരുന്നു. എംജി ഉള്‍പ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗില്‍ ആദ്യ 150ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയില്‍ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകള്‍ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി. ഈ പട്ടികയില്‍ എംജി 134-ാം സ്ഥാനത്താണ്.
Comments (0)