ഡ്രൈവിങ് ടെസ്റ്റ് എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ

നിർദേശിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ വിവരമറിയുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂള്‍ സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചക്ക് ശേഷം വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു പ്രതികരണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഡ്രൈവിങ്ങില്‍ നല്ല പരിജ്ഞാനമുള്ളവരേ പാസാകാൻ പാടുള്ളൂ. ഇക്കാര്യത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളും പിന്തുണ അറിയിച്ചു. ലൈസൻസ് എടുത്ത ശേഷം വീണ്ടും ഡ്രൈവിങ് സ്കൂളില്‍ ചേർന്ന് പരിശീലിക്കേണ്ട സാഹചര്യമുണ്ടാകരുത്. സ്ത്രീകളായ പഠിതാക്കളില്‍നിന്ന് കൂടുതല്‍ പണം വാങ്ങുന്നെന്ന ആരോപണമുണ്ട്. നിരക്ക് ഏകീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

തിരുവനന്തപുരം മേയറുമായി റോഡില്‍ തർക്കമുണ്ടായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ കാര്യത്തില്‍ പൊലീസ് അന്വേഷണ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കും. ഗതാഗത വകുപ്പിന് ഇക്കാര്യത്തില്‍ ഒരു മുൻവിധിയുമില്ല. ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രീത്ത് അനലൈസർ പരിശോധന തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version