ഡ്രൈവിങ് സ്കൂൾ സമരം തീർന്നപ്പോൾ ഇടിവെട്ടു പോലെ അടുത്ത പണി! മോട്ടോർ വാഹനവകുപ്പിൻ്റെ സാരഥി പോർട്ടൽ തകരാറിലായി

തിരുവനന്തപുരം: ആറ്റുനോറ്റ് കാത്തിരുന്നു ഡ്രൈവിങ് ലൈസൻസ് എടുക്കാൻ തുനിഞ്ഞവർക്ക് ഒന്നിന് പിറകേ മറ്റൊന്നായി പണികൾ എത്തിക്കൊണ്ടിരിക്കയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഡ്രൈവിങ് സ്കൂകൂൾ സമരം കാരണം ലൈസൻസ് എടുക്കാൻ സമയം വൈകിയവർക്ക് മേൽ ഇടിവെട്ടായാണ് അടുത്ത പണി ലഭിച്ചിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിൻറെ സാരഥി പോർട്ടൽ തകരാറിലായി. ഇതോടെ മോട്ടോർവാഹന വകുപ്പിലെ പ്രവർത്തനങ്ങളെല്ലാം നിലച്ച മട്ടാണ്.ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവരും ലൈസൻസ് പുതുക്കുന്നവരും അടക്കം എല്ലാവിധത്തിലും വെബ്സൈറ്റിനെ ആശ്രയിക്കുന്നവരാണ് വെട്ടിലായിരിക്കുന്നത്. അറ്റകുറ്റപ്പണികൾ കാരണം ഈമാസം 18 വരെ വെബ്‌സൈറ്റ് പ്രവർത്തിക്കില്ലെന്നാണ് സൈറ്റിൽ വന്നിരിക്കുന്ന അറിയിപ്പ്. ഇതോടെ പോർട്ടൽ പ്രവർത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികൾ അവതാളത്തിലായി. കാലാവധി തീർന്ന ഡ്രൈവിങ് ലൈസൻസ് പുതുകക്കൽ, ലേണേഴ്‌സ്‌ ലൈസൻസ് എടുക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ ഈ സാരഥി പോർട്ടൽ വഴിയാണ് നടക്കുന്നത്. ഈ സേവനങ്ങളെല്ലാം വെബ്സൈറ്റ് തകരാർ മൂലം പ്രശ്‌നത്തിലായി.തകരാർ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കിയിരിക്കയാണ്. ഫീസ് അടയ്ക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ലേണേഴ്‌സ് ലൈസൻസിനുള്ള ബുക്കിങ് സ്ലോട്ട്, ഡ്രൈവിങ് സ്കിൽ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിക്കാൻ അപേക്ഷകർക്ക് കഴിയത്താ അവസ്ഥയുണ്ട്.കേരളത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റിൽ കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. നിലവിൽ ഡ്രൈവിങ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്. അതുകൊണ്ട് തന്നെ വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷം മാത്രമായിരിക്കും ഇനി ലൈസൻസ് നൽകുകയുള്ളു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ദിവസങ്ങളോളം ലൈസൻസ് ടെസ്റ്റുകൾ അടക്കം തടസ്സപ്പെട്ടിരുന്നു.പുതുതായി നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂൾ സമര സമിതി നടത്തിവന്ന സമരം കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാറും യൂനിയൻ ഭാരവാഹികളും നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം പിൻവലിച്ചത്. ഡ്രൈവിങ് പരിഷ്കരണത്തിൽ കടുംപിടുത്തവുമായി മുമ്ബോട്ടുപോയിരുന്ന ഗതാഗത മന്ത്രിയും മോട്ടോർ വാഹന വകുപ്പും വിട്ടുവീഴ്‌ചക്ക് തയാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിങ് സ്‌കൂൾ യൂനിയൻ സമരസമിതി തീരുമാനിച്ചത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂനിയനുകളും സമരം പിൻവലിച്ചിട്ടുണ്ട്. സമരം തീർന്ന് ലൈസൻസ് എടുക്കാൻ തുനിഞ്ഞവർക്കാണ് ഇപ്പോൽ വെബ്സൈറ്റ് തകരാർ മൂലം പണി കിട്ടിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version