ആശാവര്‍ക്കറെ നിയമിക്കുന്നു

മാനന്തവാടി നഗരസഭയുടെ കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട്കുന്ന്, പോത്തന്‍ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കിന്തേരി, മുയല്‍കുനി, വേമം, പുതിയകണ്ടി നഗറിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയില്‍ പ്രായമുള്ള എഴുത്തും വായനയും അറിയുന്നവർക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് ഉച്ചക്ക് രണ്ടിന് യോഗ്യതാ സർട്ടിഫിക്കറ്റുമായി കുറുക്കന്‍മൂല പി.എച്ച്.സി യില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04935 294949

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version