ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. 125 കോടി ഇന്ത്യൻ രൂപയാണ് ടീമംഗങ്ങൾക്കും മാനേജ്മെന്റ് സ്റ്റാഫിനും ലഭിക്കുക. ടീം ഇന്ത്യക്ക് ഈ വമ്പൻ പാരിതോഷികം പ്രഖ്യാപിച്ചത് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായാണ്, ഇന്നലെ ട്വിറ്ററിലൂടെ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ടി20 കിരീടം നേടിയതിന് ഐ.സി.സി. നൽകിയ 25 കോടി രൂപയുടെ സമ്മാനത്തുകയെക്കാൾ മുകളിലാണ് ഈ പ്രഖ്യാപനം. “ഐ.സി.സി. പുരുഷ ടി20 ലോകകപ്പ് 2024 നേടിയതിന് ടീം ഇന്ത്യക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും പിന്തുണ സ്റ്റാഫിനും അഭിനന്ദനങ്ങൾ,” എന്ന് ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.