രാജ്യത്ത് പാചകവാതക വില കുറച്ചു, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയറിയാം

രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള പാചകവാതക സിലിണ്ടറുകൾക്ക് വിലകുറച്ചതായി അധികൃതർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയുടെ കുറവാണ് ഉള്ളത്. ഇതോടെ സിലിണ്ടറിന് പുതിയ വില 1655 രൂപയായി. മാസാരംഭത്തിൽ പാചകവാതക വിലയിൽ കുറവ് വരുത്താൻ കമ്പനികൾ തീരുമാനിച്ചു. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഇപ്പോൾ ഡൽഹിയിൽ സിലിണ്ടറിന് 1646 രൂപയും കൊൽക്കത്തയിൽ 1756 രൂപയും മുംബൈയിൽ 1598 രൂപയുമാണ് വില. ജൂൺ മാസത്തിലും വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകളുടെ വില കുത്തനെ കുറച്ചിരുന്നു. അന്ന് 69.50 രൂപയാണ് കമ്പനികൾ കുറവു വരുത്തിയത്. ഇതോടെ രണ്ടു മാസത്തിനിടെ 100 രൂപയ്ക്ക് മേൽ കുറവുണ്ടായി. ഏപ്രിൽ, മെയ് മാസങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. ഏപ്രിലിൽ 30.50 രൂപയും മെയിൽ 19 രൂപയുമാണ് കുറച്ചത്.

എല്ലാ മാസവും ഒന്നാം തീയതിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെ കമ്പനികൾ വില പുതുക്കുന്നത്. അതേസമയം, സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാക്കി. അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതിന് ശേഷം മസ്റ്ററിംഗ് നടത്താത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയില്ല.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കാണ് അപ്‌ഡേഷൻ ചെയ്യേണ്ടതെന്നാണ് ധാരണ. എന്നാൽ, എല്ലാ ഉപഭോക്താക്കളും മസ്റ്ററിംഗ് നിർബന്ധമാണെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. മസ്റ്ററിംഗ് ആരംഭിച്ച്‌ രണ്ടു മാസം പിന്നിട്ടിട്ടും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്.പി. കമ്പനികൾ മസ്റ്ററിംഗ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകുന്നത്. 8,500 ഉപഭോക്താക്കളുള്ള കൊച്ചിയിലെ ഒരു ഏജൻസിയിൽ ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 500ൽ താഴെ മാത്രമാണ്. സംസ്ഥാനത്താകെ ഇതേ സ്ഥിതിയാണ്.

മസ്റ്ററിംഗ് എങ്ങനെ ചെയ്യാം?

  1. ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കും എടുക്കുക.
  2. ഏജൻസിയിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ വിരലടയാളം പതിക്കുക.
  3. രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്‌ഡേറ്റായെന്ന് സന്ദേശം ലഭിക്കും.
  4. വിതരണ കമ്പനികളുടെ മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്താം.
  5. കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version