മലപ്പുറത്ത് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഭക്ഷ്യവിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയതിൽ 4 കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റു കുട്ടികളിലും രോഗലക്ഷണങ്ങൾ കണ്ടതായി റിപ്പോർട്ടുണ്ട്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. നിലവിൽ ആരും ചികിത്സയിലില്ല.
ഭക്ഷ്യവസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല.