സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ കോടതി ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ ഹാജരായി. എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം ഉണ്ടായിരുന്നതോടെ, വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കോടതിയുടെ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് റഹീമിനെ കണ്ടത്. രേഖകള്‍ പരിശോധിച്ച ശേഷം കോടതി വധശിക്ഷ റദ്ദാക്കി. എംബസി മുഖേന കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക്, കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിക്ക് കൈമാറി. സ്‌പോണ്‍സറുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയായിരുന്നു.

റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ഒന്നര കോടി സൗദി റിയാല്‍ ദയധനമായി ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version