കാപ്പിക്കുരുവിന്‍റെ വില വർധിച്ചതോടെ കാപ്പിപ്പൊടിയുടെയും വില വർധിക്കുന്നു. ഒരു കിലോ കാപ്പിപ്പൊടിയുടെ വില ഇപ്പോൾ 600 മുതൽ 640 രൂപവരെ ഉയര്‍ന്നിരിക്കുന്നു. കമ്ബോള വില വർധിക്കുകയും കാപ്പിക്കുരു ലഭ്യമാകാത്തതും മറ്റ് ചെലവുകൾ കൂടി വരുന്നതുമാണ് ഇതിന്‍റെ പ്രധാന കാരണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കാപ്പിക്കുരുവിന് ശനിയാഴ്ച കമ്ബോള വില 202 രൂപയിലും കാപ്പി പരിപ്പിന് 360 രൂപയിലുമായിരുന്നു. ഇടനിലക്കാരിലൂടെ കാപ്പിപ്പൊടി നിർമാണ ഫാക്ടറികളിലേക്ക് എത്തുമ്പോള്‍ വില വീണ്ടും കൂടും. മികച്ചയിനം കാപ്പിക്കുരുവും പരിപ്പും ലഭ്യമല്ല എന്നതും ഒരു പ്രശ്‌നമാണ്. വയനാട്, കൂർഗ്, ഹൈറേഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലെ മിക്ക കമ്ബനികളും കാപ്പിക്കുരു ശേഖരിക്കുന്നത്.
പ്രമുഖ കാപ്പിപ്പൊടി നിർമാതാക്കൾ ഇപ്പോൾ ഒരു കിലോ കാപ്പിപ്പൊടി 500-600 രൂപ നിരക്കിലാണ് വിൽക്കുന്നത്. പ്രാദേശിക മില്ലുകളടക്കമുള്ള ചെറുകിട ഉത്പാദകർ പൊടിച്ചുനൽകുന്നത് കിലോ 650 രൂപ നിരക്കിലാണ്. മുൻ വർഷത്തേക്കാൾ 150 രൂപയോളം കൂടിയ വിലയാണ് ഇത്. ഈ നില തുടരുകയാണെങ്കിൽ കാപ്പിപ്പൊടി വില ഇനിയും ഉയർത്തേണ്ടി വരുമെന്ന് കമ്ബനികൾ മുന്നറിയിപ്പ് നൽകുന്നു.