Posted By Anuja Staff Editor Posted On

കേരളത്തിൽ പനി പടരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

കേരളത്തിൽ പനി പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രി എല്ലാ മേഖലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 14 പേർ പനി ബാധിച്ച്‌ മരണപ്പെട്ടു. ഡെങ്കിപ്പനി മുതൽ കോളറ വരെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം. പ്രതിദിനം 13000-ത്തിലധികം പേർ പനി ബാധിച്ച്‌ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നു. കഴിഞ്ഞ ദിവസം 173 പേർക്ക് ഡെങ്കിപ്പനി, 22 പേർക്ക് എലിപ്പനി, 4 പേർക്ക് കോളറ, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ, കെയർ ഹോമിലെ 11 അന്തേവാസികൾക്ക് കോളറ സ്ഥിരീകരിച്ചു. 17 പേർ കോളറ ലക്ഷണങ്ങളുമായി ചികിത്സയിൽ തുടരുന്നു. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡിഎംഒയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. പുതിയ കോളറ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്താൻ മന്ത്രിയുടെ നിർദ്ദേശമുണ്ട്. ഈ മാസം 139,091 പേർ പനി ബാധിച്ച്‌ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായും, 25 പേർ പകർച്ചവ്യാധികൾ മൂലം മരണപ്പെട്ടതായും ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version