Posted By Anuja Staff Editor Posted On

മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ടുളള അപകടസാദ്ധ്യത കണ്ടാല്‍ ഉടൻ പരിഹരിക്കപ്പെടും, പുതിയ നീക്കവുമായി കെഎസ്‌ഇബി

കെഎസ്‌ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ നേരത്തെ തന്നെ പൊതു ജനങ്ങൾക്ക് അറിയിക്കാൻ പുതിയ വാട്‌സ്‌ആപ്പ് സംവിധാനം നിലവിൽ വന്നു. പ്രത്യേകിച്ചും മഴക്കാലത്ത്, വൈദ്യുതി ലൈനുകളിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതു ജനങ്ങൾക്ക് അപകടമുണ്ടാകുന്നത് പരിഗണിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പൊതു ജനങ്ങൾ 9496010101 എന്ന കെഎസ്‌ഇബിയുടെ എമർജൻസി നമ്പരിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാൽ മതി. അപകടസാദ്ധ്യതയുള്ള പോസ്റ്റിന്റെ/ലൈൻ്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിൻ്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺ നമ്പർ എന്നിവയും സന്ദേശത്തിൽ ഉൾപ്പെടുത്തണം.

കെഎസ്‌ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച്‌ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശം കൈമാറും.

മന്ത്രിയുടെ പ്രഖ്യാപനം: ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷാ അവാർഡ് ദാനച്ചടങ്ങിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഈ പുതിയ സംവിധാനത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തി. 2023-ൽ കെഎസ്‌ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 അപകടങ്ങളിൽ 54 പേർക്ക് ജീവഹാനിയുണ്ടായതായും 2022-ൽ 164 അപകടങ്ങളിൽ 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും കണക്കുകൾ കാണിക്കുന്നു.

പൊതു ജനങ്ങളുടെ പങ്കാളിത്തം: വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ജനപങ്കാളിത്തത്തോടെ മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് പുതിയ സംവിധാനം വലിയ സഹായമാകും.

9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്കായി മാത്രമാണെന്ന് ശ്രദ്ധിക്കുക. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version