വയനാട്ടിലെ കാലവര്‍ഷം മൂലമുള്ള അടച്ചിടലിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഈ നടപടിയെന്ന് മഴ കുറഞ്ഞ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മാനന്തവാടി പഴശ്ശി പാര്‍ക്ക്, അമ്ബലവയല്‍ എടക്കല്‍ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവ വൈകീട്ട് 6.30 വരെ തുറന്നിരിക്കും.
സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍, അമ്ബലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂക്കോട് തടാകം, കാവുംമന്ദം കര്‍ളാട് തടാകം, പുല്‍പള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകീട്ട് 6.30 വരെ പ്രവര്‍ത്തിക്കും. പൂക്കോട് ‘എന്‍ ഊര്’ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് ഇല്ലാത്ത ദിവസങ്ങളില്‍ മുന്‍കാല സമയക്രമം പാലിച്ചും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.