ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോയുടെയും കണ്‍സ്യൂമർഫെഡിന്റെയും ഓണച്ചന്തകള്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാള്‍ കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കൾ മികച്ച രീതിയില്‍ പ്രതികരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഉത്രാട നാള്‍ വരെയായിരിക്കും ഓണച്ചന്തകളുടെ പ്രവര്‍ത്തനം. സപ്ലൈകോയും കണ്‍സ്യൂമർഫെഡും സംയുക്തമായി നടത്തുന്നത് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ ലഭ്യമാക്കുന്ന ഓണം ഫെയറുകളാണ്.