മുന്‍ രോഗം ചൂണ്ടിക്കാട്ടി മെഡിക്ലെയിം നിഷേധിച്ചു; ഇൻഷ്വറന്‍സ് കമ്ബനി നഷ്ടപരിഹാരം നൽകണം

കാൻസർ രോഗിയോടു ഇൻഷുറൻസ് കമ്പനി മെഡിക്ലെയിം നിഷേധിച്ചതിനെതിരെ, ഉപഭോക്തൃ കോടതി നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ചു. രോഗമുണ്ടായിരുന്നതു കൊണ്ടാണെന്ന കാരണം മുന്നോട്ട് വെച്ച്‌ ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ചിരുന്നതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പോളിസി സ്വീകരിക്കുന്നതിന് മുൻപായി പരിശോധനകൾ നടത്തിയില്ലെങ്കിൽ, അത്തരം വാദം എങ്ങനെ ഉയർത്താം എന്ന് കോടതി ചോദിച്ചു.

ഇൻഷുറൻസ് ഓംബുഡ്സ്മാന്റെ നിലപാടും നിരസിച്ച്‌ ഉപഭോക്തൃ കോടതി തന്നെ അനുകൂലമായ വിധി പുറപ്പെടുവിച്ചു. 2 ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും അടക്കം 2,60,000 രൂപ 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. “പോളിസി എടുത്ത ശേഷം, ക്ലെയിം ആവശ്യപ്പെടുമ്പോൾ നേരത്തേ ഉണ്ടായിരുന്ന രോഗം പരിഗണിച്ചു ക്ലെയിം നിരാകരിക്കുന്നത് അംഗീകരിക്കാനാകില്ല” എന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version