ഓണക്കാലത്ത് സ്വര്‍ണവിലയിൽ ശക്തമായ വർധന

ഓണക്കാലത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്, ഇതോടെ സ്വർണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ വർധിച്ച് 5,660 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞതിന് ശേഷം, ഇന്ന് വില കുത്തനെ ഉയർന്നിരിക്കുന്നു. കഴിഞ്ഞ മാസം 20 ദിവസത്തിനിടെ ഏകദേശം 3,000 രൂപ ഉയർന്ന് 53,720 രൂപയിലെത്തി, അത് ആ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. വില പിന്നീടും ഉയരുകയും താഴുകയും ചെയ്തിരുന്നു.

സെപ്റ്റംബർ തുടക്കത്തിൽ 53,360 രൂപ ആയിരുന്ന സ്വർണവില, ആ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അതിനുശേഷം വില പടിപടിയായി ഉയരുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 1,300 രൂപയോളം വർധിച്ചതാണ് കാണുന്നത്.

വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 2,550 ഡോളർ കടന്നിരുന്നു, ഇന്ന് വീണ്ടും കുതിച്ച് 2,567 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയുടെ വിലയിൽ യഥേഷ്ടമായി മൂന്ന് രൂപയുടെ വർധനയുണ്ടായി, ഇതോടെ ഗ്രാമിന് 93 രൂപയായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version