പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന മുന്നേറ്റത്തിന് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഫ്‌ളൈ ഹൈ പദ്ധതി മാതൃകയാകുന്നു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്‌ളൈ ഹൈ വാര്‍ഷിക പദ്ധതിയില്‍ 140 കുട്ടികള്‍ക്കാണ് സമഗ്ര പരിശീലനം നല്‍കുന്നത്.
രണ്ട് വര്‍ഷമായി തുടര്‍ച്ചയായി നടത്തുന്ന ഈ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയങ്ങളിലും, വിദ്യാര്‍ത്ഥികളുടെ അക്കാദമിക പ്രകടനത്തിലും, പഠനത്തോടുള്ള മനോഭാവത്തിലും ഗണ്യമായ മാറ്റം കൈവരിക്കാന്‍ കഴിഞ്ഞു. പരീക്ഷയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്ഥിരം സമിതി അംഗങ്ങളായ ടോം ജോസ്, ഷാമില ജുനൈസ്, കൗണ്‍സിലര്‍ പ്രിയാ വിനോദ്, ടി.ഡി.ഒ എം.അബ്ദുല്‍ മജീദ് , നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ.അബ്ദുള്‍നാസര്‍, എച് എം.എം ജിജി ജേക്കബ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ സി.എസ്. കൃഷണ പ്രിയ എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA