ഇലക്ട്രിക് വാഹന വിപണിയിൽ തീവ്ര മത്സരം: വില കുറച്ച് നിർമ്മാതാക്കൾ

ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ച് വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ നിർമ്മാതാക്കൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നു. പെട്രോൾ സ്കൂട്ടർ നിർമ്മാതാക്കളുമായും മത്സരം ശക്തമാക്കുകയാണ്.ഒല, എഥർ എനർജി, ബജാജ് ഓട്ടോ, ഒകായ ഇവ തുടങ്ങിയ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ വില കുറച്ചുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. ഒലയുടെ എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്ലസ് മോഡലുകളുടെ വില 25000 രൂപ വരെ കുറച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വില കുറച്ചതോടെ ബുക്കിംഗ് വർദ്ധിച്ചതായി ഒല അറിയിച്ചു. അതേസമയം, എഥർ എനർജി 450എസ് മോഡലിന്റെ വില 20,000 രൂപ കുറച്ചിട്ടുണ്ട്. ബജാജ് ഓട്ടോയുടെ ചേതക് സ്‌കൂട്ടറും ആകർഷകമായ വിലയിൽ ലഭ്യമാണ്.

ഇലക്ട്രിക് ബാറ്ററികളുടെ ചെലവ് കുറഞ്ഞതോടെയാണ് വാഹനങ്ങളുടെ വിലയും കുറച്ചത്. വില കുറച്ച് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഈ തന്ത്രം വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version