1 . മേപ്പാടി പുനരധിവാസം : ഫെസിലിറ്റേറ്റര്‍മാര്‍ക്ക് റസിഡന്‍ഷല്‍ പരിശീലനം നല്‍കി
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനാവശ്യമായ മൈക്രോ പ്ലാന്‍ കൃത്യവും വേഗത്തിലുമാക്കാന്‍ തിരഞ്ഞെടുത്ത ഫെസിസിലിറ്റേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകളിലുള്ളവര്‍ക്കാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗീത എന്നിവര്‍ ഓണ്‍ലൈനായി അവതരണം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, ശുചിത്വമിഷന്‍ കണ്‍സള്‍ട്ടന്റ് ജഗ ജീവന്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ സി.സി നിഷാദ്, എം.എസ് അനീഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ രജിന, കെ.എം സെലീന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.കെ ഷിബു, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, കൃഷി ഓഫീസര്‍ ഷിറാന്‍, ക്ഷീരവികസന ഓഫീസര്‍ സി.എച്ച് ഹുസ്‌ന, സാമൂഹികനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ബിനേഷ്, വനിതാ ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.കെ അനില്‍, ഫിനാന്‍ഷല്‍ ലിറ്ററസി റിസോഴ്‌സ്‌പേഴ്‌സണ്‍ ശശിധരന്‍ നായര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍, വി. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ച്ത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
2. മാലിന്യ മുക്തം നവകേരളം : ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തിന് മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും നാല് ബ്ലോക്ക് പഞ്ചായത്തുകളിലുമായി മാലിന്യ സംസ്‌കാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നു. ജില്ലയിലെ വിവിദ കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിലായി 3800 പേര്‍ പങ്കാളികളായി. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെ നീണ്ടു നില്‍ക്കുന്ന ജനകീയ ക്യാമ്പയിനാണ് മാലിന്യ മുക്തം നവകേരളം. ക്യാമ്പെയിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത്തലത്തില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. ഹരിത വിദ്യാലയം, ഹരിത ക്യാമ്പസ് പ്രഖ്യാപനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സൗന്ദര്യവല്‍ക്കരണം, ദ്രവ മാലിന്യ സംസ്‌കരണ ഉപാദികളുടെ പ്രവര്‍ത്തന ഉദ്ഘാടനം, തുമ്പൂര്‍മുഴി, മിനി എം.സി.എഫ്, ഹരിത ഓഫീസ് പ്രഖ്യാപനം പരിപാടികളും ക്യാമ്പെയിന്റെ ഭാഗമായി നടത്തി. സന്നദ്ധ-യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ- ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ജനകീയ ക്യാമ്പയിനില്‍ പങ്കാളികളായി.
3.വാര്‍ഡ് വിഭജനം
ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി
തദ്ദേശസ്ഥാപനങ്ങള്‍, നിയോജക മണ്ഡലങ്ങള്‍, വാര്‍ഡുകള്‍ എന്നിവയുടെ പുനര്‍വിഭജനവും അതിര്‍ത്തി നിര്‍ണയിക്കലിന്റെയും ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും ജില്ലാതല പരിശീലനം നല്‍കി.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. .മേഘശ്രീ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി സമയബന്ധിതമായി കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കണം.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് , അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോമോന്‍ ജോര്‍ജ്, പ്രജുകുമാര്‍,. അനുപമ ശശിധരന്‍ , എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കുന്നത്. ഒക്‌ടോബര്‍ 21 നകം കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കുന്നതിനാണ് കമ്മീഷന്‍ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.
4.വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഫ്‌ളവര്‍ മേക്കിങ്, ഫാബ്രിക് പെയിന്റിങ്, വെജിറ്റബിള്‍ പ്രിന്റിങ് തുടങ്ങിയ വിവിധ കരകൗശല വിദ്യകളില്‍ 26 വിദ്യാര്‍ത്ഥികളാണ് ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുക്കുന്നതിനായി പരിശീലനം നേടിയത്. പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗാത്മകതയും സ്വയംപര്യാപ്തതയും വളര്‍ത്തുകയാണ് ലക്ഷ്യം. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ഷാമില ജുനൈസ്, ജിസോമോള്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ അബ്ദുള്‍നാസര്‍, എച്ച്.എം ജിജി ജേക്കബ് എന്നിവര്‍ സംസാരിച്ചു
5.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ടയില്‍ നെഹ്‌റു യുവ കേന്ദ്ര, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, എസ്.പി.സി യൂണിറ്റ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളമുണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ജേഴ്‌സി വിതരേേണാദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുരിങ്ങാരത്ത് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ്, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരഭി സുരേഷ്ബാബു, വി.കെ ശ്രീധരന്‍ മാസ്റ്റര്‍, എം.മണികഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.