കേരളത്തിൽ ഇന്ന് ശക്തമായ മഴയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴക്കായി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മഴയോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ, ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്, അതിനാൽ മത്സ്യത്തൊഴിലാളികൾ മുൻകരുതലുകൾ സ്വീകരിക്കണം.